Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Court Rejects

ഹാജരാകാൻ കൂടുതൽ സമയം; ജസ്റ്റീസ് യശ്വന്ത് വർമയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​ക്കു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യു​​​ടെ ആ​​​വ​​​ശ്യം നി​​​ര​​​സി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം ചോ​​​ദ്യം ചെ​​​യ്ത് ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ധി​​​പ​​​റ​​​യാ​​​ൻ മാ​​​റ്റി​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​കാ​​​രം ഹാ​​​ജ​​​രാ​​​കാ​​​നും രേ​​​ഖാ​​​മൂ​​​ലം മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത​​​യും എ​​​സ്.​​​സി. ശ​​​ർ​​​മ​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ​​​യ്ക്കെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ സി​​​ദ്ധാ​​​ർ​​​ഥ് ലു​​​ത്ര​​​യും മു​​​കു​​​ൾ റോ​​​ത്ത​​​കി​​​യും വാ​​​ദി​​​ച്ച​​​ത്.

മു​​​ൻ രാ​​​ജ്യ​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ​​​ദീ​​​പ് ധ​​​ൻ​​​ക​​​ർ രാ​​​ജി​​വ​​​ച്ചെ​​​ങ്കി​​​ലും പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നു​​​വേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്പ് ത​​​ന്നെ ധ​​​ൻ​​​ക​​​ർ രാ​​​ജി​​വ​​​ച്ചു എ​​​ന്ന കാ​​​ര്യം കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​മൊ​​​രു വാ​​​ദം മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ ഈ ​​​വാ​​​ദം നി​​​യ​​​മ​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​സി​​​ൽ ര​​​ണ്ടാം ദി​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ വാ​​​ദം കേ​​​ട്ട​​​ത്. അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ചി​​​ല പി​​​ശ​​​കു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് ആ​​​ദ്യ​​​ദി​​​നം വാ​​​ദം കേ​​​ൾ​​​ക്ക​​​വെ സു​​​പ്രീം​​​കോ​​​ട​​​തി വാ​​​ക്കാ​​​ൽ നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു.

സ്പീ​​​ക്ക​​​റു​​​ടെ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കാ​​​ൻ മാ​​​ത്രം ഗൗ​​​ര​​​വ​​​മു​​​ള്ള പി​​​ശ​​​കാ​​​ണോ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കേ​​​സി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും വാ​​​ദം കേ​​​ൾ​​​ക്കും.

Latest News

Corehub Up